ലണ്ടൻ: ലോക മദ്യവിപണിയിൽ പുതിയ ചർച്ചയായി മാറുകയാണ് പ്രവാസി മലയാളി ജോൺ സേവ്യറിന്റെ 'മണവാട്ടി കുട്ടിച്ചാത്തൻ'. 96.2 ശതമാനം ആൽക്കഹോൾ അടങ്ങിയ പുതിയ സ്പിരിറ്റ് പുറത്തിറക്കി, നിലവിൽ ഏറ്റവും ഉയർന്ന ആൽക്കഹോൾ അംശമുള്ള മദ്യങ്ങളിൽ ഒന്നായി അറിയപ്പെടുന്ന പോളിഷ് ബ്രാൻഡായ സ്പിരൈറ്റസ്-നെ പോലും മറികടക്കുകയാണ് ലക്ഷ്യം.
യുകെ ആസ്ഥാനമായ ലണ്ടൻ ബാരൺ ലിമിറ്റഡ് വികസിപ്പിച്ച ഈ ഉൽപ്പന്നം 50 മില്ലി കുപ്പികളിലാണ് വിപണിയിലെത്തുന്നത്. ......
പാലക്കാട്: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച 'പ്രിയദർശിനി' പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടായതായി ബസ് ഉടമകൾ. പദ്ധതി നിലവിൽ വന്ന ഒരു മാസത്തിനിടെ ഏകദേശം 65 കോടി രൂപയുടെ വരുമാന നഷ്ടം നേരിട്ടതായാണ് അവരുടെ കണക്ക്. ......
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന" കേസ് തെളിവില്ലെന്ന് കാട്ടി അവസാനിപ്പിക്കാൻ ഉന്നതതലത്തിൽ അട്ടിമറി നടന്നെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് പണികിട്ടുമെന്ന് സൂചന. കേസ് അട്ടിമറിച്ചതിൽ അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കുന്ന റിപ്പോർട്ട് എസ്.ഐ.ടി ഡി.ജി.പി റവാഡ ചന്ദ്രശേഖറിന് സമർപ്പിച്ചു. ......
തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിലും നിയമനങ്ങളിലും ഉയർന്നുവന്ന ക്രമക്കേട് ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം പി.എസ്.സി ആസ്ഥാനത്തെത്തി. ഐ.ജി എസ്. ......
ന്യൂഡൽഹി:അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും ഗൾഫ് മലയാളി പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിലൂടെ പൂട്ടു വീഴുകയാണ്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പ്രവാസികളെ ചൂഷണം ചെയ്ത് അമിത നിരക്ക് ഈടാക്കുന്നത് തടയാനും ലക്ഷ്യമിട്ടുള്ള നിയമത്തിന്റെ ചട്ടങ്ങൾ തയ്യാറായതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
ടിക്കറ്റ് കൊള്ളയ്ക്ക് നിരന്തരം ഇരയാവുന്ന മലയാളി പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നതാണ് കോടതിയുടെ ഈ ഇടപെടൽ. ......
പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡിഷണൽ സെഷൻസ് കോടതി (4) കണ്ടെത്തി. ജഡ്ജി കെന്നത്ത് ജോർജ് വിധി പ്രഖ്യാപിക്കുന്നതിന് മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഒട്ടും കുറ്റബോധമില്ലാതെ "തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിയല്ല; കിട്ടിയാൽ കൊടുക്കും" എന്നായിരുന്നു പ്രതിയുടെ ധിക്കാരം നിറഞ്ഞ മറുപടി. ......
തിരുവനന്തപുരം: നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ജനവിധി അട്ടിമറിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. തിരുവനന്തപുരം കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും നിലവിൽ കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുകയും ചെയ്യുന്ന കൗൺസിലർക്ക് ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. ......
നാഗ്പൂർ: ആവശ്യമായ നിയമപരമായ മുൻകരുതലുകളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീയുടെ കിടപ്പുമുറിയിൽ പ്രവേശിക്കുന്നതും മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നതും ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരമുള്ള സ്വകാര്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനമാണെന്ന് ബോംബെ ഹൈക്കോടതി പ്രഖ്യാപിച്ചു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023 അനുശാസിക്കുന്ന നടപടിക്രമങ്ങൾ അവഗണിച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നിഷ്ടപ്രകാരം പ്രവർത്തിക്കാൻ അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ഊർമ്മിള ജോഷി ഫാൽക്കെ, നിവേദിത പി. മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ......
കൊച്ചി: കൊച്ചി നഗരത്തിലെ ലഹരിവേട്ടകൾക്ക് നേതൃത്വം നൽകുന്ന ഡാൻസാഫ് എസ്.ഐയെ ലക്ഷ്യമിട്ട് ലൈംഗികാതിക്രമവും കോഴ ആവശ്യപ്പെട്ടെന്നുമുള്ള ഗുരുതര പരാതികൾ ഉയർന്നതോടെ സിറ്റി പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു. അതേസമയം, ലഹരിക്കടത്ത് ശൃംഖലയെ സംരക്ഷിക്കാൻ മാഫിയയുടെ ഭാഗമായുള്ള നീക്കമാണിതെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ......
തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളും ഭരണസംവിധാനവും സാമ്പത്തിക ഘടനയും സമഗ്രമായി വിലയിരുത്താൻ സംസ്ഥാന സർക്കാർ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ സുധാ പിള്ള അധ്യക്ഷയാകുന്ന അഞ്ചംഗ സമിതിക്കാണ് ചുമതല. ......